പുരുഷ വേഷം കെട്ടി മൂന്ന് പെണ്‍കുട്ടികളെ വിവാഹം ചെയ്ത പതിനേഴുകാരി പിടിയില്‍

0
92

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ പുരുഷ വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത പതിനേഴുകാരി പൊലീസ് പിടിയില്‍. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടിയാണ് പൊലീസ് പിടിയിലായത്.

സംഭവത്തെക്കുറിച്ച് പൊലീസിന്റെ വിശദീകരണം ഇങ്ങനെ: തമിഴ്‌നാട്ടിലെ ഒരു നെയ്ത്തുശാലയില്‍ ജോലിക്കാരിയായ രമാദേവി ആണ്‍വേഷത്തിലാണ് ജീവിച്ചിരുന്നത്. ജോലി സമയത്തൊക്കെ ആണ്‍കുട്ടികളെ പോലെ വസ്ത്രം ധരിച്ചാണ് രമാദേവി കഴിഞ്ഞിരുന്നത്.
രമാദേവിയുടെ സുഹൃത്തുക്കളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളായിരുന്നു. ഇതിനിടെ ഭീമഗുണ്ടം ഗ്രാമത്തിലെ പതിനേഴുകാരിയുമായി രമാദേവി സൗഹൃദത്തിലാവുകയും പിന്നീട് ആ ബന്ധം പ്രണയത്തിലേക്ക് കടക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷം ദിവസങ്ങള്‍ കഴിഞ്ഞാണ് താന്‍ വിവാഹം ചെയ്തത് പെണ്ണിനെയാണെന്ന് ആ പെണ്‍കുട്ടി തിരിച്ചറിയുന്നത്. തുടര്‍ന്ന് ഈ പെണ്‍കുട്ടിയും മാതാപിതാക്കളും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ രമാദേവി മുന്‍പും രണ്ടു തവണ വിവാഹിതയായിരുന്നതായി പൊലീസ് കണ്ടെത്തി. 16,17, വയസുള്ള പെണ്‍കുട്ടികളെയാണ് രമാദേവി നേരത്തെ വിവാഹം ചെയ്തത്‌. രമാദേവിയുടെ മാനസിക നില പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍ എന്ന് പൊലീസ് അറിയിച്ചു.