വെള്ളത്താടിയുള്ള ഈ അപ്പൂപ്പന്‍ ടി.വി യിലൂടെ ഇന്ത്യക്കാരെ കൊള്ളയടിക്കുന്നു: മോദിക്കെതിരെ ആഞ്ഞടിച്ച് മനീഷ് തിവാരി

0
58

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവര്‍ഷവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. മോദിയെ ക്രിസ്മസ് അപ്പൂപ്പനുമായി താരതമ്യം ചെയ്ത് ട്വിറ്ററിലൂടെയായിരുന്നു മനീഷിന്റെ പരിഹാസം.

ട്വീറ്റ് ഇങ്ങനെ: ലോകമെമ്പാടും ഈ സമയത്ത് വെളുത്ത താടിയുള്ള പ്രായമായ ഒരാള്‍ നിങ്ങളുടെ വീടുകളിലേക്ക് പതുങ്ങിക്കയറുകയും നിങ്ങളുടെ സോക്‌സുകളില്‍ പണം നിക്ഷേപിക്കുകയും ചെയ്യും. ഇന്ത്യയില്‍ പ്രായമായ, വെളുത്ത താടിയുള്ള ഒരാള്‍ ടെലിവിഷനിലൂടെ നിങ്ങളുടെ വീടുകളിലേക്ക് നുഴഞ്ഞുകയറുകയും നിങ്ങളുടെ പോക്കറ്റുകളില്‍ നിന്നും അലമാരയില്‍ നിന്നും പണപ്പെട്ടിയില്‍ നിന്നും പണം എടുത്തുമാറ്റുകയും സോകസ് മാത്രമായി അവശേഷിപ്പിക്കുകയും ചെയ്യുന്നു.