ശശികലയുടെയും ബന്ധുക്കളുടെയും സ്ഥാപനങ്ങളില്‍ വീണ്ടും റെയ്ഡ്

0
34

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന വി.കെ. ശശികലയുടെ ഉമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. ശശികലയുടെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള ആറ് സ്ഥലങ്ങളിലാണ് ആദായനികുതി വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയത്.

കഴിഞ്ഞമാസവും ഇവിടങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന്‍ വിജയിച്ചതിന് പിന്നാലെയാണ് നടപടി എന്നത് ശ്രദ്ധേയമാണ്.
ഏകദേശം 1430 കോടിയുടെ അനധികൃത നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നു. നോട്ട് അസാധുവാക്കല്‍ സമയത്ത് 500,1000 രൂപകളുടെ നോട്ടുകള്‍ സ്വര്‍ണമുള്‍പ്പെടെയുള്ള നിക്ഷേപങ്ങളാക്ക് മാറ്റിയെന്ന് ആദായനികുതി വകുപ്പ് പറയുന്നു.