അരുണ്‍ ജെയ്റ്റിലിയെ ജെയ്റ്റ്‌ലൈ എന്ന് പരിഹസിച്ച് രാഹുല്‍

0
41

 

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയെ ജെയ്റ്റലൈ എന്ന് വിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ മോദിയുടെ പാക് പരാമര്‍ശത്തിലെ സര്‍ക്കാര്‍ വിശദീകരണത്തെ പരിഹസിച്ചാണ് രാഹുലിന്റെ ട്വീറ്റ്.

പ്രിയപ്പെട്ട മിസ്റ്റര്‍ ജെയ്റ്റ്‌ലൈ എന്ന് തുടങ്ങുന്ന ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുല്‍ കണക്കിന് പരിഹസിക്കുന്നുണ്ട്. നമ്മുടെ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതല്ല പറയുന്നതെന്നും പറയുന്നതല്ല ഉദ്ദേശിക്കുന്നതെന്നും ഇന്ത്യയെ ഓര്‍മ്മിപ്പിച്ചതിന് നന്ദി എന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഗുജറാത്ത് തിരഞ്ഞെടുപ്പ് വേളയില്‍ മന്‍മോഹന്‍ സിങ്ങ് പാക് ഉദ്യോഗസ്ഥരുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന മോദിയുടെ പരാമര്‍ശത്തിന് ഇന്നലെ അരുണ്‍ ജെയ്റ്റിലി പാര്‍ലമെന്റില്‍ വിശദീകരണം നല്‍കിയിരുന്നു.മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയോ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെയോ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ശ്രമിച്ചിട്ടില്ലെന്നായിരുന്നു വിശദീകരണം.