തിരുവനന്തപുരം: ആര്.എസ്.എസ് ഹിന്ദുക്കള്‍ക്കെതിരാണെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാജ്യത്തെ മുസ്ലിം ചെറുപ്പക്കാരെ തടവിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് മുത്തലാഖ് ബില്ലെന്നും തിടുക്കപ്പെട്ടുണ്ടാക്കിയ ബില്ലിനെ പിന്തുണയ്ക്കാന്‍
ആവില്ലെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പിയുടെ ഭരണം രാജ്യത്തെ ജനങ്ങള്‍ക്ക് എതിരാണെന്നും കോടിയേരി വ്യക്തമാക്കി.
സ്ത്രീകളുടെ അന്തസ്സിനും നീതിക്കും വേണ്ടിയാണ് മുത്തലാഖ് ബില്‍ എന്നും ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ എതിരല്ല ഇതെന്നും വ്യക്തമാക്കി നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. ഇത് ചരിത്രദിനമാണെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.