ഓഖി: കണക്കുകളില്‍ വൈരുദ്ധ്യമില്ലെന്ന് മെഴ്‌സിക്കുട്ടിയമ്മ

0
33

തൊടുപുഴ: ഓഖി ദുരന്തത്തില്‍ കാണതായവരുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സമര്‍പ്പിച്ച കണക്കില്‍ വൈരുദ്ധ്യമില്ലെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ. പാര്‍ലമെന്റില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞത് ഡിസംബര്‍ 20 വരെയുള്ള കണക്കാണ്.അതിനു ശേഷം നിരവധിപ്പേര്‍ തിരിച്ചെത്തിയതായതായി മന്ത്രി പറഞ്ഞു.

ശ്രദ്ധ പിടിച്ചു പറ്റാന്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നിര്‍ഭാഗ്യകരമാണ്. ദുരന്തങ്ങളെ ഇങ്ങനെ ആഘോഷിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സംഘത്തെ മുഖ്യമന്ത്രി കണ്ടിട്ടുണ്ട്. സംഘത്തെ താന്‍ പ്രത്യേകമായി കാണേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.