ജോസഫ് പുലിക്കുന്നേലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

0
38

തിരുവനന്തപുരം : ക്രിസ്തു സന്ദേശത്തെ അതിന്റെ യഥാർത്ഥ മൂല്യങ്ങളിൽ ഉറപ്പിച്ചുനിർത്തി സമൂഹത്തിൽ പ്രചരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സാമുദായിക പരിഷ്കരണത്തിനു വേണ്ടി ആത്മാർഥമായി ഇടപെടുകയും ചെയ്ത വ്യക്തിയായിരുന്നു ജോസഫ് പുലിക്കുന്നേൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിന് പൊതുവിൽ തീരാനഷ്ടമാണ്.