പയ്യോളി മനോജ് വധകേസ്: സി.പി.എം നേതാവടക്കം 9 പേര്‍ കസ്റ്റഡിയില്‍

0
43

കണ്ണൂര്‍: പയ്യോളി മനോജ് വധകേസില്‍ സി.പി.എം നേതാവ് അടക്കം 9 പേര്‍ കസ്റ്റഡിയില്‍. സി.പി.എം മുന്‍ ഏരിയാ സെക്രട്ടറി ചന്തുമാഷ് അടക്കം 9 പേരെയാണ് സിബിഐ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍, കൗണ്‍സിലര്‍ ലിജേഷ് തുടങ്ങിയവരെ  അറസ്റ്റ് ചെയ്തു. വടകര ക്യാമ്പ് ഓഫീസില്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ആര്‍.എസ്.എസ്- സി.പി.എം സംഘര്‍ഷത്തിനിടയ്ക്കായിരുന്നു മനോജ് കൊല്ലപ്പെടുന്നത്. ഒന്നര വര്‍ഷം മുമ്പാണ്  സിബിഐ യ്ക്ക് കേസ് കൈമാറുന്നത്.