
ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ജയം തുടർന്ന് ചെന്നൈയിൻ എഫ്സി. ജംഷഡ്പൂരിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ചെന്നൈയിന്റെ വിജയക്കുതിപ്പ്.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാനിരിക്കെ ജെജെയുടെ ഗോളിൽ ചെന്നൈയിൻ മുന്നിലെത്തി. ജംഷഡ്പുർ പ്രതിരോധ താരം മെഹ്താബ് ഹുസൈൻ ബോക്സിൽ പന്ത് കൈകൊണ്ട് തൊട്ടതിനു ലഭിച്ച പെനാൽറ്റി ജെജെ ലഷ്യത്തിലെത്തിക്കുകയായിരുന്നു. ജെജെയുടെ സീസണിലെ നാലാം ഗോളായിരുന്നു ഇത്. തൊട്ടുപിന്നാലെ സമനില നേടാൻ ലഭിച്ച സുവർണാവസരം, പെനാൽറ്റി പുറത്തേക്ക് അടിച്ചു കളഞ്ഞ് ബെൽഫോർട്ട് നഷ്ടപ്പെടുത്തി.
ജയത്തോടെ 16 പോയിന്റുമായി ചെന്നൈയിൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ജംഷഡ്പൂരിന്റെ സ്വന്തം ഗ്രൗണ്ടിലെ രണ്ടാമത്തെ പരാജയം കൂടിയാണ് ഇത്.