സെന്റ് പീറ്റേര്‍സ് ബര്‍ഗിലെ സ്‌ഫോടനത്തില്‍ പതിനാല് പേര്‍ക്ക് പരുക്ക്

0
31
Police stand at the entrance of a supermarket, after an explosion in St.Petersburg, Russia, Wednesday, Dec. 27, 2017. Russian officials say at least 10 people have been injured by an explosion at a supermarket in St. Petersburg. (AP Photo/Dmitri Lovetsky)

 

 

മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേര്‍സ് ബര്‍ഗിലെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ പതിനാല് പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഫോടനത്തെത്തുടര്‍ന്ന് പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.

പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ നഗരത്തില്‍ ആള്‍ത്തിരക്കുള്ള സമയമാണ് ഇപ്പോള്‍. തിരക്ക് ലക്ഷ്യമിട്ടാണോ സൂപ്പര്‍മാര്‍ക്കറ്റില്‍ത്തന്നെ സ്ഫോടനം നടത്തിയതെന്ന അന്വേഷണത്തിലാണ് പൊലീസ്.

സ്ഫോടനത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് റഷ്യന്‍ സുരക്ഷാ അധികൃതര്‍ അറിയിച്ചു. ഷോപ്പിങ്ങിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയതായി സുരക്ഷാ വിഭാഗം അധികൃതര്‍ അറിയിച്ചു. ആളുകളെ ഒഴിപ്പിച്ച ശേഷം രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.