കന്നഡ സാഹിത്യലോകത്തെ അഗ്രഗണ്യനാണ് കുപ്പലി വെങ്കട്ടപ്പ പുട്ടപ്പ എന്ന കുവേമ്പു. കര്‍ണാകയിലേക്ക് ആദ്യമായ ജ്ഞാനപീഠ പുരസ്കാരം കൊണ്ട് വന്ന പ്രതിഭ. കവി, നാടകകൃത്ത് വിമര്ഷകന്, ചിന്തകന്‍ തുടങ്ങി നിരവധി സാഹിത്യമേഖലകളില്‍ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 1988ല്‍ രാജ്യം അദ്ദേഹത്തെ പദ്മ വിഭൂഷന് നല്കി ആദരിച്ചു.
ചിക്കമംഗളൂരുവിലെ കോപ്പ താലൂക്കില്‍ ജനിച്ച അദ്ദേഹം 1929ല്‍ മൈസൂര്‍ മഹാരാജാസ് കോളേജില്‍ നിന്ന് കന്നഡയില്‍ ബിരുദം നേടി. ‘ബിഗിനേഴ്സ് മ്യൂസ് എന്ന കവിതാ സമാഹാരത്തിലൂടെ കന്നഡ സാഹിത്യലോകത്തേക്ക് എത്തിയ അദ്ദേഹം തുടര്‍ന്ന് മാതൃഭാഷയായ കന്നഡയില്‍ നിരവധി കൃതികള്‍ രചിച്ചു. സംസ്ഥാനത്ത് കന്നഡ പ്രാഥമിക ഭാഷയായി പഠിപ്പിക്കണമെന്ന വാദവുമായി അദ്ദേഹം ശക്തമായി രംഗത്തെത്തുകയും പ്രസ്ഥാനത്തിന് രൂപം നല്‍കുകയും ചെയ്തു. രാമായണം കുവേമ്പുവിന്റെ വ്യാഖ്യാനത്തില്‍ മാറ്റിയെഴുതിയ രാമാണ ദര്‍ശനം എന്ന കൃതിയാണ് ജ്ഞാനപീഠ അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്.
കുവേമ്പുവിന്റെ പ്രശസ്ത കവിത ഇന്ന് അദ്ദേഹത്തിന്റെ 113ാം ജന്മദിനത്തോടനുബന്ധിച്ച് ‘പൂവ്’ ഡൂഡിള്‍ ചിത്രീകരിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യന്‍ സാഹിത്യത്തിലേക്ക് ‘യൂണിവേഴ്സല്‍ ഹ്യൂമാനിസം’ അല്ലെങ്കില്‍ ‘വിശ്വമാനവത വാദ’ എന്ന കൃതിയിലൂടെ അദ്ദേഹം സംഭാവനകള്‍ നല്കി. കര്‍ണാടകയുടെ ദേശീയഗാനം ജയ ഭാരത ജനനീയ തനുജതേ എഴുതിയത് കുവേമ്പുവാണ്.