തിരുവനന്തപുരം: 1353 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം. തിരുവനന്തപുരത്ത് ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്.ഇതുവരെ മൊത്തം 18,939 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ 1000 കോടി രൂപയുടെ പദ്ധതികൾക്ക് നിയന്ത്രിത അംഗീകാരമാണ് നൽകിയിരിക്കുന്നത്. അടുത്ത സാമ്പത്തിക വർഷം 30,000 കോടി രൂപയുടെ പദ്ധതികൾ കൂടി നടപ്പിൽവരുത്തും.
മറ്റുള്ളവയുടെ ടെൻഡർ നടപടികൾ ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാകുമെന്നാണ് കരുതുന്നതെന്നും നിലവിൽ സാമ്പത്തിക മുരടിപ്പുണ്ടെന്നും പറഞ്ഞ ധനമന്ത്രി തോമസ് ഐസക് കിഫ്ബി പദ്ധതികൾ സംസ്ഥാനത്തിന്റെ മാന്ദ്യവിരുദ്ധ പാക്കേജുകളാകുമെന്ന് പറഞ്ഞു.