മസ്കത്ത്: ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന് മസ്കത്തിലെത്തുന്നു. ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് ഷാറൂഖ് ഖാന് എത്തുന്നത്. ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ പ്രഭു ഗണേശന്, നാഗാര്‍ജുന, ശിവ് രാജ്കുമാര്, മഞ്ജു വാര്യര്‍ എന്നിവര്‍ മസ്കത്തിലെത്തിയിട്ടുണ്ട്. ജ്വല്ലറിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്, രമേഷ് കല്യാണരാമന് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. അമിതാഭ് ബച്ചന് ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു.
മൊബേല നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്, റൂവി ഹൈസ്ട്രീറ്റ്, അവന്യൂസ് മാള്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍. നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഷോറൂം ഉച്ചകഴിഞ്ഞ് 3.30നും റൂവി ഹൈസ്ട്രീറ്റല് 4.30നും അവന്യൂസ് മാളില്‍ 5.30നും ഉദ്ഘാടനം ചെയ്യും.