ബാര്‍ കോഴക്കേസ് അന്വേഷണത്തിന് പരിസമാപ്തി വേണ്ടെയെന്ന് കോടതി

0
30

തിരുവനന്തപുരം: കെ.എം മാണിക്കെതിരെയുള്ള
ബാര്‍ കോഴക്കേസില്‍ അന്വേഷണം നീണ്ടു പോകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി. അന്വേഷണത്തിന് ഒരു പരിസമാപ്തി വേണ്ടെയെന്ന് വിജിലന്‍സിനോട് കോടതി ചോദിച്ചു. മറ്റു  കേസുകളായിരുന്നുവെങ്കില്‍ ഇതിനകം തീരില്ലേയെന്നും കോടതി ചോദിച്ചു.

കേസിലെ ശാസ്ത്രീയ പരിശോധനകള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന വിജിലന്‍സിന്റെ ആവശ്യമാണ് കോടതിയെ പ്രകോപിപ്പിച്ചത്. ആവശ്യത്തെ തുടര്‍ന്ന് അന്വേഷണത്തിന് കോടതി രണ്ടു മാസത്തെ സമയം കൂടി അനുവദിച്ചു.

ആദ്യ അന്വേഷണത്തിലും പിന്നിട് നടത്തിയ തുടരന്വേഷണത്തിലും കെ.എം മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വീണ്ടും വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം