മുംബൈയില്‍ തീപിടുത്തം; 15 പേര്‍ മരിച്ചു

0
44


മുംബൈ: മുംബൈയിലുണ്ടായ തീപിടുത്തത്തില്‍ 15 പേര്‍ മരിച്ചു. സേനാപതി മാര്‍ഗിലെ കമലാ മില്‍സ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്. ആറ് നില കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയാണ് തീ പടര്‍ന്നത്.

പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ തീ നിയന്ത്രണവിധേയമാണെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഒട്ടേറെ ഓഫീസുകളും റസ്റ്ററന്റുകളും ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ മുംബൈയിലെ ലോവര്‍ പരേലിലുള്ള കമല മില്‍സ്. 37 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കമല മില്‍സ് രാത്രികാല ഷോപ്പിങ്ങിന് പേരുകേട്ട സ്ഥലമാണ്. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള മോജോ ബിസ്‌ട്രോ റസ്റ്ററന്റില്‍ തീപിടിത്തമുണ്ടായന്നാണ് പ്രാഥമിക നിഗമനം.