മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

0
41

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വധഭീഷണിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചു. മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുന്ന പാലക്കാട് സമ്മേളന വേദിയിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

എന്നാല്‍ സന്ദേശത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഒറ്റപ്പാലം സ്വദേശിനിയുടെ പേരിലെടുത്ത സിമ്മില്‍ നിന്നാണ് ഫോണ്‍ സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.