രാഷ്ട്രപിതാവിന്റെ ചിത്രം ആലേഖനം ചെയ്ത വിമാനങ്ങളുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്

0
38

ദുബൈ: അടുത്ത വര്‍ഷം രാജ്യം സായിദ് വര്‍ഷമാചരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപിതാവിന്റെ ചിത്രം ആലേഖനം ചെയ്ത വിമാനങ്ങളുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്.അഞ്ചു എയര്‍ബസുകളും അഞ്ചു ബോയിങ് വിമാനങ്ങളുമാണ് ശൈഖ് സായിദിന്റെ ചിത്രവുമായി ലോകം മുഴുവന്‍ സഞ്ചരിക്കുക.

ഇതിനു പുറമെ എമിറേറ്റ്സ് വിമാനങ്ങളിലെ മാസികയില്‍ യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ജീവചരിത്രവും നേട്ടങ്ങളും അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകളുടെ ചരിത്രവും വിശദമാക്കുന്ന ലേഖനങ്ങളും ഉള്‍പെടുത്തും

ആറു ഭൂഖണ്ഡങ്ങളില്‍ നിന്ന് എമിറേറ്റ്സില്‍ യാത്രചെയ്യുന്ന 50 ലക്ഷം യാത്രക്കാര്‍ക്ക് ശൈഖ് സായിദിനെ പരിചയപ്പെടാന്‍ ഓപ്പണ്‍ സ്‌കൈസ് എന്ന മാസികയിലൂടെ കഴിയും. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ശൈഖ് സായിദിന്റെ ജന്മശതാബ്ദി വര്‍ഷം കൂടിയായ 2018 സായിദ് വര്‍ഷമായി പ്രഖ്യാപിച്ചത്.