വനിതാ എം എല്‍ എ യും വനിതാ കോണ്‍സ്റ്റബിളും തമ്മില്‍ കയ്യാങ്കളി

0
40

ഷിംല: രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞ വനിതാ കോണ്‍സ്റ്റബിളിനെ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വനിതാ    എം എല്‍ എ കരണത്തടിച്ചു. അടി കൊണ്ട വനിതാ കോണ്‍സ്റ്റബിള്‍ എം എല്‍ എ യെ തിരിച്ചും തല്ലി.

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ ആശാകുമാരിയാണ് വനിതാ കോണ്‍സ്റ്റബിളിനെ തല്ലിയത്. അപ്പോള്‍ തന്നെ വനിതാ കോണ്‍സ്റ്റബിളും തിരിച്ച് എം.എല്‍.എ യെ തല്ലുകയായിരുന്നു. തമ്മിലുള്ള അടിയുടെയും തിരിച്ചടിയുടെയും വീഡിയോ എ എന്‍ ഐ പുറത്തുവിട്ടിട്ടുണ്ട്.

രാഹുല്‍ഗാന്ധി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എം എല്‍ എ. എന്നാല്‍ പോലീസ് തടഞ്ഞതാണ് ആശയെ പ്രകോപിപ്പിച്ചത്. ഡല്‍ഹൗസി മണ്ഡലത്തെയാണ് ആശാ കുമാരി പ്രതിനിധീകരിക്കുന്നത്. ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായ ആശ പഞ്ചാബിന്റെ ചുമതല കൂടി വഹിക്കുന്നുണ്ട്.