റിയാദ്: ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥന് ആനന്ദിന് മിന്നുന്ന ജയം. റിയാദില്‍ റഷ്യയുടെ വ്ളാദിമര്‍ ഫെഡോസീവിനെ പരാജയപ്പെടുത്തിയാണ് ആനന്ദ് കിരീടം ചൂടിയത്. 15 റൗണ്ടിലേക്ക് നീണ്ട പോരാട്ടം സമനിലയില്‍ അവസാനിച്ചു. തുടര്‍ന്ന പ്ലേ ഓഫിലൂടെയാണ് വിശ്വനാഥന് ആനന്ദിന്റെ നേട്ടം.
ടൂര്‍ണമെന്റില്‍ ആറ് ജയവും 9 സമനിലയും നേടിയാണ് ആനന്ദിന്റെ വിജയം. നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോക റാപ്പിഡ് ചെസ് കിരീടം ആനന്ദ് തിരിച്ചുപ്പിടിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പടെയുളള പ്രമുഖര്‍ ആനന്ദിനെ ആശംസയറിയിച്ചു