എ​സ്.​ബി.​ടി ഉ​ള്‍​പ്പെ​ടെ എ​സ്.​ബി.​ഐ​യി​ല്‍ ല​യി​പ്പി​ച്ച ആ​റ്​ ബാ​ങ്കു​ക​ളു​ടെ ചെ​ക്ക്​ ബു​ക്കി​​ന്‍റെ കാ​ലാ​വ​ധി നാളെ അ​വ​സാ​നി​ക്കും

0
34

തൃ​ശൂ​ര്‍: സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ട്രാ​വ​ന്‍​കൂ​ര്‍ (എ​സ്.​ബി.​ടി) ഉ​ള്‍​പ്പെ​ടെ എ​സ്.​ബി.​ഐ​യി​ല്‍ ല​യി​പ്പി​ച്ച ആ​റ്​ ബാ​ങ്കു​ക​ളു​ടെ പ​ഴ​​യ ചെ​ക്ക്​ ബു​ക്കി​​ന്‍റെ കാ​ലാ​വ​ധി ഞാ​യ​റാ​​ഴ്​​ച അ​വ​സാ​നി​ക്കും. നേ​ര​ത്തെ സെ​പ്​​റ്റം​ബ​ര്‍ 30ന്​ ​അ​വ​സാ​നി​ക്കു​മെ​ന്നാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. സ​മ​യം നീ​ട്ടി​ന​ല്‍​കു​ക​യാ​യി​രു​ന്നു. ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ​പു​തി​യ ചെ​ക്ക്​ ലീ​ഫ്​ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ട​പാ​ട്​ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

എ​സ്.​ബി.​ടി​ക്കു പു​റ​മെ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ പ​ട്യാ​ല, മൈ​സൂ​ര്‍, ബി​ക്കാ​നി​ര്‍ ആ​ന്‍​ഡ്​​ ജ​യ്പു​ര്‍, ഹൈദ​രാ​ബാ​ദ്​ എ​ന്നീ അ​സോ​സി​യേ​റ്റ്​ ബാ​ങ്കു​ക​ളും ഭാ​ര​തീ​യ മ​ഹി​ള ബാ​ങ്കു​മാ​ണ്​ ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ ഒ​ന്നി​ന്​ എ​സ്.​ബി.​ഐയി​ല്‍ ല​യി​പ്പി​ച്ച​ത്.

പു​തി​യ ഐ.​എ​ഫ്.​എ​സി കോ​ഡ്​ സ​ഹി​ത​മു​ള്ള ചെ​ക്ക് ​ബു​ക്കാ​ണ്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം, പ​ഴ​യ ​ഐ.​എ​ഫ്.​എ​സി​ കോ​ഡ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഇ​ട​പാ​ട്​ അ​സാ​ധു​വാ​കാ​ന്‍ കാ​ര​ണ​മാ​വി​ല്ലെ​ന്ന്​ എ​സ്.​ബി.​ഐ അ​റി​യി​ച്ചി​ട്ടു​ണ്ട്.