കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ജീസാനില്‍ മൂന്ന് മരണം

0
59

ജിദ്ദ: ദക്ഷിണ സൗദിയിലെ ജീസാന്‍ പ്രവിശ്യയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ മരിച്ചു. മൂന്നുകുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം അല്‍ദയര്‍ ഗവര്‍ണറേറ്റിലെ ബനീമാലിക്ക് മലനിരകളിലാണ് സംഭവം. അപകടകരമായ മലമ്പാതകളിലൂടെ യാത്ര ചെയ്യുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം ഡ്രൈവര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. 300 ലേറെ മീറ്റര്‍ ആഴമുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. ദുഷ്‌കരമായ മലഞ്ചെരിവിലൂടെ സാഹസികമായി ഇറങ്ങിയാണ് വാഹനത്തിന് അടുത്തെത്തിയതെന്ന് ജീസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് ലെഫ്.കേണല്‍ യഹ്‌യ അല്‍ ഖഹ്താനി പറഞ്ഞു. ഏറെ ബുദ്ധിമുട്ടിയാണ് പരിക്കേറ്റവരെ മുകളിലെത്തിച്ചത്. ആശുപത്രകളില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ല