ദേവികുളം: കൊട്ടക്കമ്പൂര്‍ ഭൂമി കൈയ്യേറ്റവുമായ. ബന്ധപ്പെട്ട് രണ്ട് കമ്പനികള്‍ക്ക് നോട്ടീസ്. സി.പി.എം നേതാവിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ പ്ലാന്റേഷന്‍സ്, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് മൈജോ എന്നി കമ്പനികള്‍ക്കാണ് ദേവികുളം സബ്കളക്ടര്‍ നോട്ടീസ് നല്‍കിയത്.
റോയല്‍ പ്ലാന്റേഷന്‍സിന്റെ രേഖകള്‍ ജനുവരി ആദ്യവാരവും ജോര്‍ജ്ജ് മൈജോയുടേത് ഫെബ്രുവരി ആദ്യവാരവും ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് സബ് കളക്ടര്‍ നോട്ടീസ് അയച്ചത്.
പെരുമ്പാവൂരിലെ സി.പി.എം നേതാവായ സി.ഒ.വൈ റെജിയുടെ ഉടമസ്ഥതയിലുള്ള റോയല്‍ പ്ലാന്റേഷന്‍സ് തട്ടിപ്പ് കമ്പനിയാണെന്ന് കണ്ടെത്തുകയും അയോഗ്യമാക്കുകയും ചെയ്തിരുന്നു. കമ്പനിക്ക് കൊട്ടക്കാമ്പൂരില്‍ നിയമപരമായി 62 ഏക്കര്‍ ഭൂമിയും കര്‍ഷകരില്‍ നിന്ന് മുക്തിയാര്‍ വഴി വാങ്ങിയ 100 കണക്കിന് ഏക്കര്‍ ഭൂമിയുമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. അംഗീകാരമില്ലാത്ത കമ്പനി ആയതിനാല്‍ മുഴുവന്‍ സ്ഥലവും റവന്യൂ വകുപ്പിന്കണ്ടുക്കെട്ടാനും സാധിക്കും.
നിക്ഷേപ തട്ടിപ്പിലൂടെ വിവാദത്തിലായ കമ്പനിയാണ് ജോര്‍ജ്ജ് മൈജോ. തട്ടിപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് കര്‍ഷകരില്‍ നിന്ന് ഇവര്‍ ഭൂമി സ്വന്തമാക്കിയത്. ഭൂമി വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഭൂമി തിരികെ നല്കാന് തയ്യറാണെന്ന് കമ്പനി റവന്യൂ വകുപ്പിനെ അറിയിക്കുകയും ചെയ്തിരുന്നു.