
വാഷിങ്ടണ്‍: ഉത്തര കൊറിയന്‍ കപ്പലുകള്‍ക്ക് ചൈനയുടെ കപ്പലുകള്‍ എണ്ണ നല്‍കിയതിനെതിരെ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയ്ക്കു ചൈന എണ്ണ നല്‍കുന്നത് നിരാശാജനകമാണ് ഇത് തുടര്‍ന്നാല്‍ ഉത്തര കൊറിയന്‍ പ്രശ്നത്തിന് രമ്യമായ പരിഹാരം ഒരിക്കലും സാധ്യമാകില്ലെന്നും ട്രംപ് പറഞ്ഞു. ട്വിറ്ററിലാണ് ട്രംപിന്റെ പ്രതികരണം.
ഉത്തര കൊറിയയ്ക്കു മുകളില്‍ ഐക്യരാഷ്ട്ര സഭ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.ഇതിനിടയിലാണ് ചൈനീസ് നടപടി.
ചൈനീസ് കപ്പലുകള്‍ ഉത്തര കൊറിയന്‍ കപ്പലുകള്‍ക്ക് എണ്ണ കൈമാറുന്നത് യു.എസ് ചാര ഉപഗ്രങ്ങള്‍ കണ്ടെത്തിയതായി കൊറിയന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചൈന ഇത് നിഷേധിച്ചു. യു.എന്‍ ഉപരോധം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുനിയാങ് പറഞ്ഞു.