ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം നേരത്തെ തന്നെ ഒത്തുതീര്‍പ്പാക്കിയത് ;ആരോഗ്യ മന്ത്രി

0
39

തിരുവനന്തപുരം: പി.ജി. ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സമരം നേരത്തെതന്നെ ഒത്തുതീര്‍പ്പാക്കിയതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ചചെയ്ത് അവരുടെ ആവശ്യങ്ങളില്‍ ചിലത് അംഗീകരിക്കുകയും മറ്റ് കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പും നല്‍കിയിരുന്നു.

വിദ്യാര്‍ത്ഥികള്‍ഇത് അംഗീകരിക്കുകയും പണിമുടക്കില്‍ നിന്നും പിന്തിരിയുന്നതായി പരസ്യ പ്രസ്താവന നടത്തുകയും ചെയ്തതാണ്. പാവങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ സമരം നിർത്തണമെന്നും . രാഷ്ട്രീയ പ്രേരിതമായ ഈ സമരം തിരിച്ചറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാനുള്ള നടപടികള്‍ മെഡിക്കല്‍ കോളേജ് തലത്തില്‍ തന്നെ എടുത്തിട്ടുണ്ട്. ഡോക്ടര്‍മാരെ പുനര്‍വിന്യസിച്ച് മതിയായ ചികിത്സാസൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു