പാക് ഭീകരന്‍ ഹാഫിസ് സയീദിനൊപ്പം പാലസ്തീന്‍ അംബാസിഡര്‍: എതിര്‍പ്പുമായി ഇന്ത്യ

0
44

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പാലസ്തീന്‍ അംബാസിഡര്‍ വാഹിദ് അലി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയീദുമായി വേദി പങ്കിട്ടതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. ലഷ്‌കറെ സ്ഥാപകനായ ഹാഫീസ് സയീദിനൊപ്പം വേദി പങ്കിട്ടതിലുള്ള പ്രതിഷേധം പാലസ്തീനെ അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയ്‌ക്കെതിരായ നിലപാട് സ്വീകരിക്കുന്ന പാക് പാര്‍ട്ടികളുടെ കൂട്ടായ്മയായ ദിഫ ഇ പാകിസ്ഥാന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച റാലിയിലാണ് ഇരുവരും വേദി പങ്കിട്ടത്.

യു.എന്നില്‍ ജറുസലേം ചര്‍ച്ചയില്‍ പാലസ്തീന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തതിനു പിന്നാലെയാണ് അംബസിഡറുടെ നടപടി.