പുണെ സിറ്റിയുടെ പടയോട്ടം മാഴ്സലീഞ്ഞോയ്ക്ക് ഹാട്രിക്,മലയാളി താരം ആഷിഖിനും ഗോൾ

0
55

പുന്നെ :നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അഞ്ചു ഗോൾ വിജയവുമായി ബലേവാഡി സ്റ്റേഡിയത്തിൽ പുണെ സിറ്റി എഫ്സിയുടെ വിളയാട്ടം.ബ്രസീലിയൻ താരം മാഴ്സലീഞ്ഞോയുടെ ഹാട്രിക് പ്രകടനവും മലയാളി താരം ആഷിഖ് കുരുണിയൻ കന്നി ഐഎസ്എൽ ഗോൾ കുറിച്ച മൽസരത്തിൽ പുണെ അനായാസം ജയിച്ചുകയറിയത്….

മൽസരത്തിന്റെ എട്ടാം മിനിറ്റിനായിരുന്നു മലപ്പുറം ജില്ലക്കാരനായ ആഷിഖ് കുരുണിയന്റെ ഗോൾ….
മാർസലീ‍ഞ്ഞോ ഹാട്രിക് തികച്ചപ്പോൾ, 88–ാം മിനിറ്റിലെ ഗോളിലൂടെ ആദിൽ ഖാനാണ് ഗോൾപട്ടിക പൂർത്തിയാക്കിയത്.

എട്ടാം മൽസരത്തിൽനിന്ന് അഞ്ചാം വിജയം സ്വന്തമാക്കിയ പുണെ 15 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഏഴാം മൽസരം കളിച്ച് സീസണിലെ അഞ്ചാം തോൽവി ഏറ്റുവാങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നാലു പോയിന്റുമായി ഒൻപതാം സ്ഥാനത്ത് തുടരുന്നു.