പുതുവത്സരാഘോഷം ; സുരക്ഷാ ക്രമീകരണങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ വിലയിരുത്തി.

0
40

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഔദ്യോഗികമായി പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നില്ലെങ്കിലും ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ വിലയിരുത്തി.

പുതുവത്സരമാഘോഷിക്കാൻ വിദേശികൾ ഉൾപ്പെടെയുള്ളവർ എത്തുന്ന സാഹചര്യത്തിൽ കോവളം, ശംഖുമുഖം തീരങ്ങളിൽ പ്രത്യേക സുരക്ഷ ഒരുക്കാൻ മന്ത്രി പൊലീസിന് നിർദ്ദേശം നൽകി. സുരക്ഷക്കായി ബീച്ചുകളിൽ കൂടുതൽ ഹാലജൻ ലൈറ്റുകൾ സ്ഥാപിക്കും, കൂടാതെ ബീച്ചുകളിൽ ഉടനീളം സി.സി.ടി.വി കാമറകളും സ്ഥാപിക്കും. രണ്ട് ബീച്ചുകളിലും മെഡിക്കൽ സംഘത്തിന്റെ സേവനവും ഉറപ്പു വരുത്തിയതായും ഇരു കേന്ദ്രങ്ങളിലും കൂടുതൽ പൊലീസിന്റ സേവനം ലഭ്യമാക്കാനായി കമ്മീഷണർക്ക് നിർദേശം നൽകിയതായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.