മഞ്ഞില്‍ കുളിച്ച് പുതുവത്സരാഘോഷം

0
58

ദുബൈ: രാജ്യത്തെ പുതുവത്സരാഘോഷ പരിപാടികള്‍ മഞ്ഞില്‍ കുളിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആഘോഷങ്ങള്‍ക്കായി വിവിധ കേന്ദ്രങ്ങളിലേക്ക് പുറപ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ക്ക് കാഴ്ച പരിധി കുറയും. അതിനാല്‍ വേഗത ഒഴിവാക്കി മതിയായ അകലം പാലിക്കണം. തുടര്‍ന്നുള്ള ഏതാനും ദിവസങ്ങളില്‍ പുകമഞ്ഞു തുടരുമെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്.