മസാജിങ് കേന്ദ്രത്തിന്റെ മറവില്‍ തട്ടിപ്പ്: ആഫ്രിക്കന്‍ സംഘം പിടിയില്‍

0
81

അബുദാബി: മസാജിങ് കേന്ദ്രത്തിന്റെ മറവില്‍ തട്ടിപ്പു നടത്തിയ 120- ഓളം വരുന്ന ആഫ്രിക്കന്‍ പുരുഷന്മാരും സ്ത്രീകളും പോലീസ് പിടിയില്‍. സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് സംഘം ഉപയോക്താക്കളെ കണ്ടെത്തിയത്.

സ്ത്രീകളുടെ ഫോട്ടോ ഉള്‍പ്പെടുത്തി നല്‍കുന്ന കേന്ദ്രങ്ങളുടെ പരസ്യത്തിലെ നമ്പറില്‍ വിളിക്കുന്നവരെയാണ് ഇവര്‍ കബളിപ്പിച്ചിരുന്നത്. അബദ്ധത്തില്‍പ്പെടുന്നവരെ ഈ കേന്ദ്രത്തിലെത്തിച്ച് ഭീഷണിപ്പെടുത്തി പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും അപഹരിക്കലാണ് സംഘത്തിന്റെ രീതി.

ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്ന പലരും ഇത് പുറത്തു പറയാന്‍ മടിക്കുന്നത് സംഘത്തിന്റെ പ്രവര്‍ത്തനത്തിന് പ്രയോജനമായി. സാമൂഹികമാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ കണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍പ്പെട്ട് പോവരുതെന്ന് അബുദാബി പോലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് സൈഫ് ബിനസൈത്തുന്‍ അല്‍മുഹൈരി മുന്നറിയിപ്പ് നല്കി