മുത്തലാഖ് ബില്ലിനോട് യോജിക്കിന്നില്ലെന്ന് എം എം ഹസൻ

0
36

മലപ്പുറം: മുത്തലാഖ് നിയമത്തെ പാർട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും താൻ അനുകൂലിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ. ഏകീകൃത സിവിൽ കോഡ് ലക്ഷ്യം വച്ചുള്ളതാണ് മുത്തലാഖ് നിയമമെന്നും ഹസൻ പറഞ്ഞു.കേന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദ് അവതരിപ്പിച്ച മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബിൽ ആണ് ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയത്. മലപ്പുറത്ത് മൂജാഹിദ് സമ്മേളനത്തിലായിരുന്നു ഹസൻ ഇക്കാര്യം പറഞ്ഞത്.
മുത്തലാഖ് ചൊല്ലി വിവാഹം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കി മൂന്നുവർഷം തടവു ശിക്ഷ നൽകുന്നതാണ് പുതിയ ബിൽ.