മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്;പഴയ ലാലേട്ടനെ തിരികെ കിട്ടിയെന്ന് ആരാധകര്‍

0
150

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നു. പഴയകാലത്തെ ലാലേട്ടനെ തിരികെ കിട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്. ഒടിയന്‍ സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ച് എത്തിയ ലാലിന്റെ പുതിയ ഗെറ്റപ്പിന് വിമര്‍ശിച്ചും പ്രശംസിച്ചും അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോ തെറാപ്പിസ്റ്റുകളും അടങ്ങുന്ന വദഗ്ധ സംഘമാണ് മോഹന്‍ലാലിന്റെ ശാരീരിക മാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ലോക നിലവാരമുള്ള കായിക താരങ്ങളേയും ഹോളിവുഡ് താരങ്ങളേയും പരിശീലിപ്പിക്കുന്ന സംഘമാണിതെന്നാണ് റിപ്പോര്‍ട്ട്.

ഒടിയന്‍ മാണിക്യന് വേണ്ടിയുള്ള മോഹന്‍ലാലിന്റെ പരിശീലനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. അതിന്റെ തുടര്‍ച്ചയിലാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ജനുവരി ആദ്യം ആരംഭിക്കും.