സാ​ക്ഷി മാ​ലികിന് കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന് യോ​ഗ്യ​ത

0
42

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ഗു​സ്തി താ​രം സാ​ക്ഷി മാ​ലി​ക്ക് 2018 കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന് യോ​ഗ്യ​ത നേ​ടി. ഇ​ന്ത്യ​ക്കാ​യി റി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ ആ​ദ്യ മെ​ഡ​ല്‍ നേ​ടി​യ താ​ര​മാ​ണ് സാ​ക്ഷി മാ​ലി​ക്.
62 കി​ലോ ഗ്രാം ​വി​ഭാ​ഗ​ത്തി​ലാ​ണ് സാ​ക്ഷി യോ​ഗ്യ​ത നേ​ടി​യ​ത്. സാ​ക്ഷി​യെ​ക്കൂ​ടാ​തെ വി​നേ​ഷ് പോ​ഗാ​ട്ട് (50 കി​ലോ), ബ​ബി​താ കു​മാ​രി (54 കി​ലോ), പൂ​ജ ധാ​ന്ത (57 കി​ലോ), ദി​വ്യ ക​ര​ൺ (68 കി​ലോ), കി​ര​ൺ (76 കി​ലോ) എ​ന്നി​വ​രാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്.

റി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ . ക്വാ​ര്‍​ട്ട​റി​ല്‍ തോ​റ്റ സാ​ക്ഷി റ​പ്പ​ഷാ​ഗെ റൗ​ണ്ട് വ​ഴി​യാ​ണ് വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ​ത്. വ​നി​താ ഗു​സ്തി 58 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ലി​ലാ​ണ് സാ​ക്ഷി വെ​ങ്ക​ലം നേ​ടി​യ​ത്. ഗു​സ്തി​യി​ല​ല്‍ മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ വ​നി​താ ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് സാ​ക്ഷി.

ഓ​സ്ട്രേ​ലി​യ​യി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ലാ​ണ് കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് അ​ര​ങ്ങേ​റു​ന്ന​ത്.