‘അമ്മയ്ക്കും എംജിആറിനും പകരമാവില്ല ആരും’; രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ തള്ളി ടിടിവി ദിനകരന്‍

0
90
Chennai: AIADMK(Amma) Deputy General Secretary TTV Dinakaran addressing media at his residence in Chennai on Friday. PTI Photo(PTI8_4_2017_000195A)

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ എ.ഐ.എ.ഡി.എം.കെ വിമത നേതാവ് ടിടിവി ദിനകരന്‍. അമ്മയ്ക്കും എംജിആറിനും പകരമാവില്ല ആരുമെന്നും ദിനകരന്‍ തുറന്നടിച്ചു.

ഒരു പുതുമുഖത്തിനും അമ്മയുടെ വിശ്വസ്തരായ വോട്ടര്‍മാരുടെ പ്രീതി സമ്പാദിക്കാന്‍ സാധിക്കില്ല. ഒരു എംജിആറും ഒരു അമ്മയുമേയുള്ളു. പുതിയ വരുന്നവരെ അവരുമായി താരതമ്യം ചെയ്യാം എന്നു മാത്രം ദിനകരന്‍ പറഞ്ഞു.

തമിഴ്നാട്ടിലെ രാഷ്ട്രീയ ശൂന്യതയിലേക്ക് രജനീകാന്തും കമല്‍ഹാസനും രംഗപ്രവേശനം നടത്തുമ്പോള്‍ അത് വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കുമെന്ന മാധ്യമ വിലയിരുത്തലുകളോട് പ്രതികരിക്കുകയായിരുന്നു ടിടിവി ദിനകരന്‍.

ആര്‍.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടിടിവി ദിനകരന്‍ എഡിഎംകെയുടെയും എഐഎഡിഎംകെയുടെയും പ്രബലരായ സ്ഥാനാര്‍ത്ഥികളെ വന്‍ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയിരുന്നു