ആപ്പിളിനെ പോലെ ഫോണുകളുടെ പ്രവര്‍ത്തന വേഗത കുറയ്ക്കില്ലെന്ന് സാംസങ്

0
52

സിയോള്‍: ആപ്പിളിനെ പോലെ പഴയ ബാറ്ററികളുള്ള ഫോണുകളുടെ പ്രവര്‍ത്തന വേഗത കുറയ്ക്കില്ലെന്ന് വന്‍കിട സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്.

ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയ്ക്കാണ് തങ്ങള്‍ എപ്പോഴും മുന്‍ഗണന നല്കുന്നത്. മള്‍ട്ടി ലെയര്‍ സുരക്ഷാ സംവിധാനങ്ങളിലൂടെ കൂടിയ ബാറ്ററി ലൈഫ് ഞങ്ങള്‍ ഉറപ്പുതരുന്നു. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ സിപിയുവിന്റെ പ്രവര്‍ത്തന വേഗത തങ്ങള്‍ കുറയ്ക്കാറില്ലെന്നും സാംസങ് പറഞ്ഞു.

സാംസങിന് പിന്നാലെ എല്‍ജി, എച്ച്ടിസി, മോട്ടോറോള തുടങ്ങിയ കമ്പനികളും ഫോണ്‍ വേഗത കുറയ്ക്കുന്നില്ലെന്ന പ്രസ്താവനയുമായി രംഗത്തെത്തി.

പഴയ ഐഫോണുകള്‍ അപ്രതീക്ഷിതമായി സ്വിച്ച് ഓഫ് ആയിപ്പോവുന്നത് തടയുന്നതിന് കമ്പനി ഇടപെട്ട് ഫോണുകളുടെ വേഗത കുറയ്ക്കുന്നുണ്ടെന്ന് ആപ്പിള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെ ദിവസങ്ങള്‍ക്ക് മുമ്പാണ് ആപ്പിള്‍ ഉപയോക്താക്കളോട് ക്ഷമാപണം നടത്തിയത്. ഫോണ്‍ വേഗത കുറച്ചതിന് ക്ഷമാപണം നടത്തിയതിന് പിന്നാലെ പഴയ ഫോണുകള്‍ക്കായുള്ള റീപ്ലേയ്‌സ്‌മെന്റ് ബാറ്ററികളുടെ വിലയും ആപ്പിള്‍ കുറക്കുകയുണ്ടായി.