ഇ​ന്ത്യ-​പാ​ക് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ രഹസ്യ കൂ​ടി​ക്കാ​ഴ്ചനടത്തി

0
52

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​ക് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലും പാ​ക് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ല​ഫ്.​ജ​ന​റ​ൽ ന​സീ​ർ ഖാ​ൻ ജ​ൻ​ജു​വ​യും താ​യ്ല​ൻ​ഡ് ത​ല​സ്ഥാ​ന​മാ​യ ബാ​ങ്കോ​ക്കി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നാ​ണ് സ​ൻ​ഡേ എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഡി​സം​ബ​ർ ഇ​രു​പ​ത്താ​റി​നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ നി​ശ്ച​യി​ച്ച ച​ർ​ച്ച​യാ​ണ് ബാ​ങ്കോ​ക്കി​ൽ ന​ട​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളും ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

പാ​ക്കി​സ്ഥാ​നി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ടു ക​ഴി​യു​ന്ന കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ അ​മ്മ​യും ഭാ​ര്യ​യും പാ​ക്കി​സ്ഥാ​ൻ ജ​യി​ലി​ൽ എ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​ന്ത്യ പാ​ക് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​നി​ക​ളു​ടെ ര​ഹ​സ്യ​സ​മാ​ഗ​മം. ജാ​ദ​വി​ന്‍റെ അ​മ്മ​യോ​ടും ഭാ​ര്യ​യോ​ടും പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ പെ​രു​മാ​റ്റം കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി​ല്ലെ​ന്നാ​ണു സൂ​ച​ന.