എന്തു കൊണ്ട് മമ്മൂട്ടിക്കും കസബയ്ക്കും നേരെ മാത്രം വിരല്‍ ചൂണ്ടുന്നു ? സംവിധായകനെ എന്തിന് വെറുതെ വിടുന്നു ? : എന്‍.എസ് മാധവന്‍

0
65

കസബ വിവാദത്തില്‍ മമ്മൂട്ടിക്ക് നേരെ മാത്രം വിരല്‍ ചൂണ്ടുന്നതെന്ത് കൊണ്ടെന്നും ചിത്രത്തിലെ സംവിധായകനെ എന്തിന് വെറുതെ വിടുന്നുവെന്നും എഴുത്തുകാരനായ  എന്‍.എസ് മാധവന്‍ ചോദിക്കുന്നു. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്തു കൊണ്ട് മമ്മൂട്ടിക്കും കസബയ്ക്കും നേരെ മാത്രം വിരല്‍ ചൂണ്ടുന്നു. യഥാര്‍ഥ അപരാധിയായ നിധിന്‍ രഞ്ജി പണിക്കരെ എന്തിന് വെറുതെ വിടുന്നു. സ്ത്രീവിരുദ്ധതയുടെ നാളം ഉള്ളില്‍ പേറുന്ന നിതിനും കൂട്ടാളികള്‍ക്കും നേരെ എന്തിന് കണ്ണടയ്ക്കുന്നുവെന്ന് പ്രായത്തിന്റെ അനുഭവമുള്ള നടന്‍ ഉറച്ച് ചോദിക്കേണ്ടതാണ്. പ്രായക്കൂടുതലുള്ളവരും അപമാക്കിക്കപ്പെടുന്നതാണോ ഇവിടെ കാണുന്നത്’- എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടി പാര്‍വതി കസബയെ വിമര്‍ശിച്ചത് മുതലാണ് വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്. ചിത്രത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തന്നെ നിരാശപ്പെടുത്തിയെന്നായിരുന്നു പാര്‍വതി പറഞ്ഞത്.

തനിക്കുവേണ്ടി സംസാരിക്കാന്‍ ആരെയും നിയോഗിച്ചിട്ടില്ലെന്നാണ് കസബ വിവാദത്തില്‍ മമ്മൂട്ടി പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായി നിധിന്‍ രഞ്ജി പണിക്കര്‍ ഇതുവരെ പ്രതികരണവുമായി രംഗത്ത് വന്നിട്ടില്ല.