കവാസാക്കി വള്‍ക്കന്‍ എസ് ഇന്ത്യന്‍ നിരത്തിലേക്ക്

0
67

കവാസാക്കി വള്‍ക്കന്‍ എസ് ഇന്ത്യയില്‍ പുറത്തിറങ്ങി. പുതിയ വള്‍ക്കന്‍ എസിന് മേലുള്ള ബുക്കിംഗ് കവാസാക്കി ആരംഭിച്ചെങ്കിലും ഓട്ടോ എക്‌സ്‌പോയ്ക്ക് ശേഷമാകും മോഡലിന്റെ വിതരണം ആരംഭിക്കുക.

ഫ്‌ളാറ്റ് എബണി നിറത്തില്‍ മാത്രമാണ് പുതിയ വള്‍ക്കന്‍ എസിനെ കവാസാക്കി അണിനിരത്തുന്നത്. 5.44 ലക്ഷം രൂപയാണ് പുതിയ കവാസാക്കി വള്‍ക്കന്‍ എസിന്റെ എക്‌സ്‌ഷോറൂം വില.

649 സിസി ലിക്വിഡ്-കൂള്‍ഡ്

പാരലല്‍-ട്വിന്‍ എഞ്ചിന്‍

അലോയ് വീലുകളും, ഓഫ്-സെറ്റ് റിയര്‍ മോണോഷോക്കും മോഡലിന് സ്‌പോര്‍ടി പരിവേഷം നല്‍കുന്നുണ്ട്

7,500 rpm ല്‍ 60 bhp കരുത്തും 6,600 rpm ല്‍ 63 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സ് .

ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഡയമണ്ട് ഫ്രെയമില്‍ ഒരുങ്ങിയ കവാസാക്കി വള്‍ക്കന്‍ എസിന്റെ ഭാരം 235 കിലോഗ്രാമാണ്.

താഴ്ന്ന, ഇടത്തരം പരിധിയിലും സുഗമമായ കരുത്തും മികവും കൈവരിക്കാന്‍ വള്‍ക്കന്‍ എസിലുള്ള ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന് സാധിക്കുമെന്നാണ് കവാസാക്കിയുടെ വാദം.