കേരളത്തിലെ ആര്‍.എസ്.എസ് ശാഖകള്‍ കലാപങ്ങളുടെ ഉറവിടം: കോടിയേരി

0
65

തിരുവല്ല: കേരളത്തിലെ കലാപങ്ങളുടെ ഉറവിടം ആര്‍.എസ്.എസ് ശാഖകളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസിനെ നേരിടാന്‍ തയ്യാറെടുക്കണം. പ്രവര്‍ത്തകര്‍ കായികക്ഷമത കൈവരിക്കണമെന്നും കോടിയേരി പറഞ്ഞു.

ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്താല്‍ അവര്‍ പോലീസ് സ്‌റ്റേഷന്‍ ബോംബ് എറിഞ്ഞ് തകര്‍ക്കുകയാണ്. ഇത് കേരളത്തില്‍ കലാപവും അരാജകത്വവുമുണ്ടാക്കാനാണെന്നും കോടിയേരി പറഞ്ഞു.