കൊച്ചിയിൽ ഇന്ന് എൽ ക്ലാസിക്കോ

0
46

കൊ​ച്ചി: കാ​ൽ​പ്പ​ന്തു​ക​ളി​യു​ടെ വി​സ്മ​യ കാ​ഴ്ച​ക​ൾ​ക്കൊ​പ്പം ഒ​രു വ​ർ​ഷം ചി​റ​ക​ടി​ച്ച​ക​ലു​മ്പോ​ൾ പു​തു​പു​ല​രി​ക്ക് കാ​തോ​ർ​ത്ത് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ടീം ​കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ്. . ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ പു​തു​വ​ത്സ​ര രാ​വി​ലെ ദ​ക്ഷി​ണേ​ന്ത്യ​ൻ ഡെ​ർ​ബി​യി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി​യാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സി​​െൻറ എ​തി​രാ​ളി​ക​ൾ. ഐ​എ​എ​സ്എ​ല്‍ നാ​ലാം സീ​സ​ണി​ലെ ഏ​റ്റ​വും ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​മാ​ണ് ഇന്ന് കൊച്ചിയിൽ നടക്കുന്നത് . ഐ​എ​സ്എ​ലി​ല്‍ ആ​രാ​ധ​ക പി​ന്തു​ണ കൊ​ണ്ടു ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സും ബം​ഗ​ളൂ​രു എ​ഫ്‌​സി​യും ത​മ്മി​ല്‍ കൊ​മ്പു കോ​ര്‍ക്കു​മ്പോ​ള്‍ മ​ണ്ണി​നെ തീ​പി​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​മാ​കു​മെ​ന്നു​റ​പ്പ്.

കാ​ത്തി​രു​ന്ന പോ​രാ​ട്ട​ത്തി​നാ​യി വ​ന്‍ സ​ന്നാ​ഹ​ങ്ങ​ളാ​ണു ബ്ലാ​സ്റ്റേ​ഴ്‌​സ് ആ​രാ​ധ​ക​ര്‍ ഒ​രു​ക്കു​ന്ന​ത്. ഐ​എ​സ്എ​ല്‍ മ​ത്സ​ര​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ ബാ​ന​റു​ക​ള്‍ ഉ​യ​ര്‍ത്തി​യും പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു​മാ​ണു മ​ത്സ​രം ആ​വേ​ശ​ഭ​രി​ത​മാ​ക്കാ​ന്‍ ക​ച്ച​കെ​ട്ടു​ന്ന​ത്.മ​ഞ്ഞ​പ്പ​ട​യും നീ​ല​പ്പ​ട​യും ഏ​റ്റ​മു​ട്ടു​മ്പോ​ള്‍ അ​ത് ര​ണ്ടു ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ശ്ര​ദ്ധേ​യ പോ​രാ​ട്ട​ത്തി​നു കൂ​ടെ​യാ​ണു വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും മി​ക​ച്ച സ്‌​ട്രൈ​ക്ക​റി​ല്‍ ഒ​രാ​ളാ​യ സു​നി​ല്‍ ഛേത്രി​യു​ടെ മു​ന്നേ​റ്റ​ങ്ങ​ള്‍ ത​ട​യാ​നു​ള്ള ചു​മ​ത​ല ബ്ലാ​സ്റ്റേ​ഴ്‌​സ് പ്ര​തി​രോ​ധത്തി​ലെ മി​ന്നും താ​ര​മാ​യ സ​ന്ദേ​ശ് ജി​ങ്ക​നാ​കും.

ബ്ലാ​സ്റ്റേ​ഴ്‌​സ് സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ സി.​കെ. വി​നീ​തി​നും റി​നോ ആ​ന്‍റോ​യ്ക്കും അ​ത്ര പെ​ട്ടെ​ന്നു മ​റ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ബ​ന്ധ​മ​ല്ല ബം​ഗ​ളൂ​രു എ​ഫ്‌​സി​യു​മാ​യി​ട്ടു​ള്ള​ത്. ഇ​രു താ​ര​ങ്ങ​ളു​ടെ​യും വ​ള​ര്‍ച്ച​യി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു വ​ഹി​ക്കാ​ന്‍ ക്ല​ബ്ബി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​തു​കൊ​ണ്ടു വൈ​കാ​രി​ക​മാ​യ ചി​ല നി​മി​ഷ​ങ്ങ​ളും ക​ളി​ക്ക​ള​ത്തി​ല്‍ കാണാൻ സാധിക്കും.

കലൂരിലെ ഗാലറിയിൽ മഞ്ഞപ്പടക്കൊപ്പം നീലക്കുപ്പായക്കാരും ഉണ്ടാകുമെന്നതിനാൽ സീസണിലെ മികച്ച മത്സരത്തിനാകും കൊച്ചി വേദിയാകുക. പുതുവത്സര രാവിലെ ദക്ഷിണേന്ത്യൻ ഡെർബിയിൽ ഭാഗ്യം ആരെ തുണക്കുമെന്നറിയാനാണ് ഇനിയുള്ള കാത്തിരിപ്പ്.