ചൈന നമ്മെ മറികടമ്പോള്‍ മോദി നടത്തുന്നത് പൊള്ളയായ വാഗ്ദാനങ്ങളെന്ന് രാഹുല്‍

0
55

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൈന നമ്മെ മറികടക്കുമ്പോള്‍ പ്രധാനന്ത്രി പൊള്ളയായ മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ പരിഹസിച്ചു.

ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ വിമര്‍ശനം ഇങ്ങനെ

‘പ്രിയപ്പെട്ട മോദി ഭക്തരെ. സ്മാര്‍ട്ട് സിറ്റികള്‍ക്കായി നീക്കിവെച്ചിരിക്കുന്ന 9860 കോടി രൂപയുടെ ഏഴ് ശതമാനം മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്. ചൈന നമ്മെ മറികടന്ന് കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ നേതാവ് പൊള്ളയായ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടിരിക്കുകയാണ്. അതിനു പകരം ഈ വീഡിയോ കാണു. എന്നിട്ട് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധിക്കാന് അദ്ദേഹത്തെ
ഉപദേശിക്കു’.

ചൈനയിലെ മത്സ്യ ബന്ധന ഗ്രാമായിരുന്ന ഷെഞ്‌ജെന്‍ മെഗാസിറ്റിയായി മാറിയതിനെക്കുറിച്ചുള്ള വീഡിയോയും രാഹുല്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.