ഡോ.എം.വി പൈലിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

0
37

തിരുവനന്തപുരം: ഭരണഘടനാ വിദ്ഗധനായിരുന്ന ഡോ.എംവി പൈലിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനമറിയിച്ചു. മാനേജ്മെന്റ് വിദ്യാഭ്യാസത്തിന് അതുല്യമായ സംഭാവന നല്‍കിയ വ്യക്തിയെയാണ് ഡോ. എംവി പൈലിയുടെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഭരണഘടനാ പഠന രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഡോ. എംവി പൈലിയുടെ സേവനങ്ങള്‍ മാതൃകാപരമാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് വിരമിച്ചെങ്കിലും ജീവിതാവസാനം വരെ അധ്യാപകനായിരുന്നു അദ്ദേഹം.
തന്റെ ഗ്രന്ഥങ്ങളിലൂടെയും പ്രബന്ധങ്ങളിലൂടെയും അറിവുകള്‍ പകര്‍ന്നും ആശയങ്ങള്‍ പങ്ക് വെച്ചും മാതൃകയായി. വിദേശ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറായും തിളങ്ങിയിരുന്നു അദ്ദേഹം.

ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല മുന്‍വൈസ് ചാന്‍സിലറായിരുന്ന ഡോ.എംവി പൈലി വാര്‍ദ്ധക്യസഹജങ്ങളായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യാശുപത്രിയില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കോതമംഗലം ലിറ്റില്‍ ഫല്‍ര്‍ ഫൊറോന പള്ളിയില്‍ നടക്കും.