ഡ​ൽ​ഹിയിൽ കൊ​ടും​ത​ണുപ്പ് ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ തടസമായി

0
55

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. ക​ന​ത്ത മ​ഞ്ഞും കൊ​ടും ത​ണു​പ്പും കാ​ര​ണം കാ​ഴ്ചാ സം​വി​ധാ​ന​ത്തി​ൽ പി​ഴ​വു​ക​ളു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ വ​ര​വും പോ​ക്കും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ് ക​ന​ത്ത മ​ഞ്ഞ് ട്രെ​യി​ൻ സ​ർ​വീ​സു​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ കാ​ഴ്ചാ​പ​രി​ധി ഇ​വി​ടെ​യി​ല്ല.

ഇ​തേ​വ​രെ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. 6.4 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ താ​പ​നി​ല. സീ​സ​ണ്‍ ശ​രാ​ശ​രി​ക്കും താ​ഴെ​യാ​ണി​തെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു.
ക​ന​ത്ത മ​ഞ്ഞ് ട്രെ​യി​ൻ സ​ർ​വീ​സു​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. 15 സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യാ​ണു വി​വ​രം. 57 സ​ർ​വീ​സു​ക​ൾ വൈ​കു​ക​യും 18 സ​ർ​വീ​സു​ക​ൾ പു​ന​ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തു.