പുതുവത്സരപ്പിറവിയില്‍ കൊച്ചി മെട്രൊ സര്‍വ്വീസ് രാത്രി ഒരു മണി വരെ

0
54
The final trial run of Kochi Metro rail sheduled to start its first phase of operation next week is still in progress. The final works of the 11 stations starting from Aluva to Palarivattom are progressing in quick pace. The Kochi metro is waiting to set history by opening up opportunities for hundreds of women and transgender community. Express photo by Nirmal Harindran, 7th June 2017, Cochin.

കൊച്ചി: പുതുവത്സരപ്പിറവിയോടനുബന്ധിച്ച് രാത്രി ഒരു മണി വരെ കൊച്ചി മെട്രൊ സര്‍വ്വീസ് നടത്തും. ഒരു മണിക്ക് മഹാരാജാസില്‍ നിന്നും ആലുവയിലേക്കുള്ള പുതുവര്‍ഷ മെട്രോ പുറപ്പെടും. പുതുവത്സര ആഘോഷങ്ങള്‍ കൂടാതെ ഐഎസ്എല്‍ മത്സരവും കൊച്ചിയില്‍ ഇന്ന് നടക്കുന്നതിനാലാണ് സര്‍വ്വീസുകളുടെ സമയപരിധി നീട്ടാന്‍ കെഎംആര്‍എല്‍ തീരുമാനിച്ചത്.

സമയപരിധി വര്‍ധിപ്പിച്ചതിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.എം.ആര്‍.എല്‍. നിലവില്‍ രാത്രി 10 മണിക്കാണ് മെട്രോയുടെ അവസാന സര്‍വ്വീസ്. കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങിയതിനു ശേഷമുള്ള ആദ്യ പുതുവര്‍ഷമാണിത്. ആദ്യത്തെ പുതുവര്‍ഷം യാത്രക്കാര്‍ക്ക് പരമാവധി സേവനം നല്‍കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.

ജൂണ്‍ 19നാണ് കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചത്.ശരാശരി ഒമ്പത് മുതല്‍ പത്തു ലക്ഷം രൂപ വരെയാണ് കൊച്ചി മെട്രോയുടെ പ്രതിദിന വരുമാനം. ആദ്യ മാസത്തില്‍ തന്നെ നാല് കോടി രൂപയായിരുന്നു കൊച്ചി മെട്രോയുടെ വരുമാനം. പ്രവര്‍ത്തന ചെലവുമായി തട്ടിച്ചു നോക്കുമ്പോള്‍ ലാഭത്തില്‍ അല്ലെങ്കിലും തുടങ്ങി ആറാം മാസത്തില്‍ 27 കോടി രൂപ വരുമാനം എന്നത് അഭിമാനാര്‍ഹമായ നേട്ടമാണെന്നാണ് കൊച്ചി മെട്രോ അധികൃതര്‍ വിലയിരുത്തുന്നത്.