പുതുവര്‍ഷ രാവില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കണ്ണീരണിയിച്ച് ബെംഗളുരു എഫ്.സി

0
64

കൊച്ചി: സ്‌റ്റേഡിയത്തില്‍ ആര്‍ത്തലച്ച മഞ്ഞ കടലിനെ പുതുവര്‍ഷ രാവില്‍ ദുരിത കയത്തിലേക്ക് തള്ളിയിട്ട് കേരള ബ്ലാസ്റ്റേഴിസിനെതിരെ ബെംഗളുരു എഫ്.സി ക്ക് തകര്‍പ്പന്‍ ജയം. കളിച്ച ആറ് മല്‍സരങ്ങളില്‍ ഒന്നില്‍ പോലും തോല്‍വിയറിയാതെയിരുന്ന ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ബെംഗളുരു എഫ്.സി നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടത്. ഒറ്റ ഗോള്‍ പോലും പിറക്കാതിരുന്ന ആദ്യ പകുതിക്ക് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മുഖത്ത് ബെംഗളുരു നിറയൊഴിച്ച് തുടങ്ങിയത്‌. അറുപതാം മിനിറ്റിലായിരുന്നു ബെംഗളുരു ആദ്യമായി ബ്ലാസ്റ്റേഴസ് ഗോള്‍ വല കുലുക്കിയത്. ഇന്‍ജുറി ടൈമിലെ അവസാന നിമിഷങ്ങളിലായിരുന്നു മല്‍സരത്തിലെ മറ്റ് മൂന്ന് ഗോളുകളും പിറന്നത്.

സുനില്‍ ഛേത്രി, മിക്കു എന്നിവരാണ് ബെംഗളൂരുവിനായി ഗോള്‍ നേടിയത്. ഘാന താരം കറേജ് പെകൂസന്റെ ബൂട്ടില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ പിറന്നത്. വിജയത്തോടെ എട്ടു കളികളില്‍നിന്ന് 15 പോയിന്റുമായി ബെംഗളുരു എഫ്.സി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഏഴു കളികളില്‍നിന്ന് ഏഴു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തു തുടരുന്നു.