പുല്‍വാമ ഭീകരാക്രമണം: മോദിയുടെ വിദേശ നയത്തിന്റെ പരാജയമാണെന്ന് കോണ്‍ഗ്രസ് 

0
64

ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഭീകാരക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നയത്തിന്റെ പരാജയമാണെന്ന് കോണ്‍ഗ്രസ്. ദേശവിരുദ്ധ ശക്തികള്‍ക്ക് ഇന്ത്യയെ തെല്ലും ഭയമില്ലെന്നതിന്റെ തെളിവാണ് ആക്രമണമെന്നും കോണ്‍ഗ്രസ് വക്താവ് സുഷ്മിത ദേവ് കുറ്റപ്പെടുത്തി.

ഇന്ത്യ സുശക്തമാണെന്നാണ് മോദി തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ പ്രസംഗിച്ചിരുന്നത്.എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇത് മോദിയുടെ വിദേശ നയം തികഞ്ഞ പരാജയമാണെന്നതിന്റെ തെളിവാണെന്നും അവര്‍ ആരോപിച്ചു.