പോലീസുകാരിയെ ആക്രമിച്ച എം.എല്‍.എ.യുടെ പേരില്‍ കേസ്‌

0
52

ഷിംല: പോലീസുകാരിയെ പരസ്യമായി മര്‍ദിച്ച ഹിമാചല്‍പ്രദേശ് മുന്‍മന്ത്രിയും മുതിര്‍ന്ന എം.എല്‍.എ.യുമായ ആശാകുമാരിയുടെ പേരില്‍ പോലീസ് കേസെടുത്തു.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യോഗത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞപ്പോള്‍ വെള്ളിയാഴ്ച രാവിലെയാണ് വനിതാ എം.എല്‍.എ.യും പോലീസുകാരിയും തമ്മില്‍ അടിയുണ്ടായത്‌.

പോലീസിന്റെ പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മനഃപൂര്‍വം പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസുകാരിയുടെ പരാതിപ്രകാരം കേസെടുത്തത്.
ഹിമാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മരുമകളും ദല്‍ഹൗസി എം.എല്‍.എ.യുമാണ് ആശാകുമാരി. രജ്വന്തി എന്ന വനിതാ കോണ്‍സ്റ്റബിളിനാണ് അടിയേറ്റത്.

പൊതുജനമധ്യേ തന്നെ തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് പോലീസുകാരിയെ മര്‍ദിച്ചതെന്നായിരുന്നു എം.എല്‍.എ. നല്‍കിയ വിശദീകരണം.