പ്രധാനമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി

0
32

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങൾക്ക് മോദി പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നതെന്ന് രാഹുൽ ഗാന്ധി. സ്മാർട്ട് സിറ്റി പദ്ധതികൾക്കായി അനുവദിച്ച തുകയുടെ തുച്ഛമായ ശതമാനം മാത്രമാണ് മോദി ചെലവഴിച്ചത്. 9,860 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചതെന്നും രാഹുൽ പറഞ്ഞു.

അറുപത് നഗരങ്ങളിലേക്കായി 645 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചിരിക്കുന്നത്. നഗരവികസന മന്ത്രാലയത്തിന്‍റെ കണക്കുകൾ ഇതുസൂചിപ്പിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.