ബാര്‍ബിക്യൂവിനും ഹുക്കയ്ക്കും പിഴ ചുമത്തി അബുദാബി നഗരസഭാ

0
63

അബുദാബി: ബാര്‍ബിക്യൂ പാകം ചെയ്യുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ ചുമത്തി അബുദാബി നഗരസഭാധികൃതര്‍. എമിറേറ്റിലെ പാര്‍ക്കുകളിലും കടല്‍ തീരങ്ങളിലും ബാര്‍ബിക്യൂ പാചകം ചെയ്യുന്നവര്‍ക്ക് പിഴ ചുമത്താനാണ് തീരുമാനം. എമിറേറ്റില്‍ ഏഴു പാര്‍ക്കുകളില്‍ മാത്രം പാചകം പരിമിതപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. തണുപ്പ് കാലമായതോടെ എമിറേറ്റുകളില്‍ പാര്‍ക്കുകളും സജീവമായ സാഹചര്യത്തിലാണ് പുതിയ അറിയിപ്പ്. ബാര്‍ബിുക്യൂന് പുറമേ ഹുക്ക വലിക്കുന്നതും എല്ലാ പാര്‍ക്കുകളിലും നിരോധിച്ചിട്ടുണ്ട്. പൊതു ആരോഗ്യത്തെ സാരമായി ബാധിക്കുന്നതുകൊണ്ടാണ് ‘ശീശ’ ഉപയോഗം വിലക്കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹെറിറ്റേജ് പാര്‍ക്ക്, നസ്ഹ, ലേയ്ക്ക് പാര്‍ക്ക്, സിറ്റി പാര്‍ക്ക് കോര്‍ണീഷ് പാര്‍ക്ക് എന്നിവയ്ക്ക് പുറമെ നസഹ 1,2,3,5 പാര്‍ക്കുകളിലാണ് പാചകം വിലക്കിയത്. പാര്‍ക്കുകള്‍ കൂടാതെ എമിറേറ്റിലെ ഹരിതവല്‍ക്കരിച്ച സ്ഥലങ്ങളിലും പാചകം പാടില്ല. പുതുവല്‍സര, അവധി ദിവസങ്ങളില്‍ പാര്‍ക്കുകളിലേക്ക് കുടുംബമൊന്നിച്ചും കുടുംബമില്ലാതെ താമസിക്കുന്നവരുടെയും ഒഴുക്കുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് മുനിസിപ്പാലിറ്റികള്‍ പാര്‍ക്കുകളില്‍ പരിശോധനകള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞു. സന്ദര്‍ശകരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലും പുല്‍മേടുകള്‍ നശിപ്പിക്കുന്ന രീതിയിലുലുള്ള പെരുമാറ്റങ്ങള്‍ക്ക് പിഴ ചുമത്തി ശിക്ഷിക്കും.