മലയാളികള്‍ക്ക് പുതുവത്സരാശംസകളുമായി ഗവര്‍ണര്‍

0
59

തിരുവനന്തപുരം: ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവര്‍ഷം ആശംസിച്ചു.

ഈ പുതുവര്‍ഷം എല്ലാവര്‍ക്കും സുരക്ഷിതത്വത്തിലെ സൗഖ്യവും തികവിന്റെ ആനന്ദവും ആശയങ്ങളിലെയും പ്രവൃത്തിയിലെയും ഒരുമയും പ്രദാനം ചെയ്യട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു”. ഗവര്‍ണര്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.