മാനുഷിക സേവന രംഗത്ത് ഖത്തറിന് ഏഴാം സ്ഥാനം

0
89

ദോഹ: ആഗോള മനുഷിക സേവന രംഗത്ത് എഴാം സ്ഥാനം ഖത്തറിന്. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലെ ജനസേവന സംഘടനയായ യു.എന്‍.ഒ.സി.എച്ച്.എ പുറത്തുവിട്ട കണക്കിലാണ് നേട്ടം. വിവിധ രാജ്യങ്ങളില്‍ ഐക്യരാഷ്ട്ര സഭയുടെ ജനസേവന പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തം, വലിയ തോതിലുള്ള സാമ്പത്തിക പിന്തുണ എന്നിവയാണ് ഖത്തറിനെ ഏഴാം സ്ഥാനത്ത് എത്തിച്ചത്.

യു.എന്നിന്റെ അഭയാര്‍ത്ഥി സംരക്ഷണ പദ്ധതിയില്‍ മാത്രം 27 ബില്യന്‍ ഡോളറാണ് ഖത്തര്‍ നല്‍കിയത്. ജനസേവന മേഖലകളിലെ ഖത്തറിന്റെ പിന്തുണ വളരെ വലുതാണെന്ന് സംഘടന വക്താവ് പറഞ്ഞു.

ഖത്തര്‍ നല്‍കുന്ന സഹായം പ്രത്യേക നിബന്ധനകളൊന്നും ഇല്ലാത്തതാണ് രാജ്യമോ മതമോ വര്‍ണമോ ഇക്കാര്യത്തില്‍ പരിഗണിക്കാറില്ലെന്നും മാനുഷിക പരിഗണന മാത്രമെ നോക്കാറുള്ളുവെന്ന് ഖത്തര്‍ യു.എന്‍ പ്രതിനിധി പറഞ്ഞു.